ശ്രീ കുമാരമംഗലം ക്ഷേത്രം
കാരുവേലില്‍ ചിറ്റാകോട് ശ്രീ കുമാരമംഗലം ക്ഷേത്രത്തിന് ഒരു നൂറ്റാണ്ടിന്‍റെ ചരിത്രമുണ്ട്. ആശ്രിതവത്സലനും സര്‍വ്വൈശ്വര്യപ്രദായകനും
സര്‍വ്വാദീഷ്ട വരദായകനുമായ ശ്രീ സുബ്രഹ്മണ്യഭഗവാന്‍റെ പൂര്‍ണ്ണ തേജസ്സ് നിറഞ്ഞു നില്‍ക്കുന്ന ക്ഷേത്രം ഈ പ്രദേശത്തിന്‍റെ നാനാവിധ
അഭിവൃദ്ധിക്കും ഭക്തജനങ്ങളുടെ ഐശ്വര്യത്തിനും കാരണമാകുന്നു.
ശ്രീനാരായണ ഗുരുദേവന്‍റെ പാദസ്പര്‍ശമേറ്റ മണ്ണില്‍ പഴയക്ഷേത്രം 2014-ല്‍ പുതുക്കി പണിയുകയുണ്ടായി. എല്ലാ വര്‍ഷവും കുംഭമാസത്തിലെ
പൂയം നാളില്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം നടന്നു വരുന്നു. കൂടാതെ സപ്താഹവും പ്രതിഷ്ഠാ വാര്‍ഷികവും അന്നദാനവും ക്ഷേത്രം
തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ മുറതെറ്റാതെ നടന്നു വരുന്നു.
കൊല്ലം ജില്ലയില്‍ എഴുകോണ്‍ ഗ്രാമപഞ്ചായത്തില്‍ കാരുവേലില്‍ ചിറ്റാകോട് വാര്‍ഡുകളിലായി നിലകൊള്ളുന്ന
ഈ മഹാക്ഷേത്രം നാടിന്‍റെയും നാട്ടുകാരുടേയും ഐശ്വര്യത്തിന്‍റെ പ്രതീകമാണ്. ചിറ്റാകോട് പൈലംപാട്ട് യോഗീശ്വര ദേവീക്ഷേത്രം മൂലക്ഷേത്രമാണ്.